
തരൂരിന്റെ സമഗ്ര വികസനത്തിന് 10 ഗ്യാരന്റികൾ
പ്രിയപ്പെട്ടവരേ...
തരൂരിലെ ഓരോ ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കിയും കൃഷിക്കാരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾ പഠിച്ചുമാണ് ഞാൻ ഈ ഗ്യാരണ്ടി കാർഡ് തയ്യാറാക്കിയിരിക്കുന്നത്
. തരൂരിന്റെ ജനപ്രതിനിധിയായി എന്നെ തിരഞ്ഞെടുത്താൽ, താഴെ പറയുന്ന പത്ത് പ്രധാന പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു
ഗ്യാരന്റികൾ
1. കാർഷിക വിപ്ലവം - ആധുനിക റൈസ് മില്ലുകൾ: തരൂരിലെ നെൽക്കർഷകർക്കായി ആദ്യഘട്ടത്തിൽ 2 ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും. അടച്ചുപൂട്ടിയ കേളപ്പൻ മോഡേൺ റൈസ് മില്ല് പുനരാരംഭിക്കുന്നതിനൊപ്പം 6 പുതിയ റൈസ് മില്ലുകൾ കൂടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടങ്ങും.
2. വന്യജീവി പ്രതിരോധം: വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളെ വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശാസ്ത്രീയമായ ഇലക്ട്രിക് ഫെൻസിംഗ് സംവിധാനം നടപ്പിലാക്കും.
3. ജലസേചനവും അടിസ്ഥാന സൗകര്യവും: തരൂരിലെ കനാലുകൾ നവീകരിക്കുകയും കൂടുതൽ ഫാം റോഡുകൾ നിർമ്മിക്കുകയും ചെയ്യും. ആധുനിക രീതിയിലുള്ള ജലസേചന മാർഗ്ഗങ്ങളും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും വിപുലീകരിക്കും
4. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം: ഗവൺമെന്റ് HSS നേരിടുന്ന പരിമിതികൾ പരിഹരിക്കാൻ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്ന പ്രക്രിയ പൂർത്തിയാക്കുകയും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും
5. യാത്രാസൗകര്യം - ഞാവലൻ കടവ് പാലം: ലക്കിടി പേരൂരിനെയും പെരുവെമ്പയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞാവലൻ കടവ് പാലം എന്ന നാടിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കും
6. യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പ്: അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കായി സ്ഥിരമായി ജോബ് ഫെയറുകൾ സംഘടിപ്പിക്കും. ജോലി നേടാനാവശ്യമായ സോഫ്റ്റ് സ്‌കിൽ പരിശീലനങ്ങളും ഇന്റർവ്യൂ ട്രെയിനിംഗുകളും ഇതിന്റെ ഭാഗമായി ലഭ്യമാക്കും
7. തരൂർ ഫെസ്റ്റ് - സാംസ്‌കാരിക മുന്നേറ്റം: ചെമ്പൈ വൈദ്യനാഥ ഭാഗവതരെയും പുതുക്കോട് കൃഷ്ണമൂർത്തിയെയും പോലുള്ള സംഗീത ഇതിഹാസങ്ങളുടെ മണ്ണിൽ, വർഷം തോറും 'തരൂർ ഫെസ്റ്റ്' സംഘടിപ്പിക്കും. ഇതിലൂടെ പ്രാദേശിക കലാകാരന്മാരെ ആദരിക്കുകയും നമ്മുടെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
8. സമഗ്ര ആരോഗ്യ സർവ്വേ: ഓരോ പൗരന്റെയും ആരോഗ്യം ഉറപ്പാക്കാൻ തരൂരിലുടനീളം സമഗ്രമായ ആരോഗ്യ സർവ്വേ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചികിത്സാ സഹായങ്ങളും ഇടപെടലുകളും ലഭ്യമാക്കുകയും ചെയ്യും
9. സുരക്ഷാ സൗകര്യങ്ങൾ: നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വടക്കഞ്ചേരി ഫയർ സ്റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിർമ്മിച്ച് നൽകും
10. അംബേദ്കർ പ്രോജക്ട്: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യനീതി എന്നിവ മുൻനിർത്തി പ്രത്യേക അംബേദ്കർ പ്രോജക്ട് ഒരു വർഷത്തിനുള്ളിൽ ആരംഭിക്കും

Download PDF
Tharoor Development Planതരൂരിന്റെ വികസന മാനിഫെസ്റ്റോ
തരൂർ നിയോജക മണ്ഡലത്തിന്റെ ഭാവി വികസനത്തിനായി ജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ സമഗ്രമായ ഒരു നയരേഖയാണ് 'നമ്മുടെ തരൂർ - തരൂരിന് ഒരു മാനിഫെസ്റ്റോ'. മാറിയ കാലത്തിനനുസരിച്ച് കാഴ്ച്ചപ്പാടുകളിലും കർമ്മപദ്ധതികളിലും മാറ്റം വരുത്തിക്കൊണ്ട് മണ്ഡലത്തിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എട്ട് ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ ചർച്ചകളുടെയും വിദഗ്ധരുമായുള്ള അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ രേഖ, കാർഷിക പുനരുജ്ജീവനം, അടിസ്ഥാന സൗകര്യ വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്നു അടുത്ത അഞ്ച് വർഷത്തേക്കുള്ള കൃത്യമായ ദീർഘവീക്ഷണത്തോടെയുള്ള ഒരു പരിവർത്തന ദൗത്യമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്
വിഷൻ തരൂർ (പരിവർത്തന മേഖലകൾ)
മാനിഫെസ്റ്റോയിൽ പ്രധാനമായും എട്ട് മേഖലകളിലൂന്നിയുള്ള വികസനമാണ് 'വിഷൻ തരൂർ' മുന്നോട്ടുവെക്കുന്നത്
സാംസ്‌കാരികം - ടൂറിസം: സാംസ്‌കാരിക, ടൂറിസം മേഖലകളിൽ വലിയ മുന്നേറ്റം ഉറപ്പാക്കുക
വാണിജ്യം - സംരംഭം: പ്രാദേശികമായി വാണിജ്യവും സംരംഭങ്ങളും വളർത്താൻ അനുകൂല സാഹചര്യം ഒരുക്കുക
യുവജനങ്ങൾ: ഭാവി തലമുറയെ അറിവും നൈപുണിയും നൽകി ശാക്തീകരിക്കുക
അടിസ്ഥാന സൗകര്യങ്ങൾ: ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ അടിസ്ഥാന സൗകര്യങ്ങൾ മണ്ഡലത്തിലുടനീളം ലഭ്യമാക്കുക
കൃഷി: തരൂരിന്റെ നട്ടെല്ലായ കാർഷിക മേഖലയെ വീണ്ടും വളർച്ചയുടെ പാതയിലേക്ക് എത്തിക്കുക
വിദ്യാഭ്യാസം: വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങളും മികച്ച സൗകര്യങ്ങളും കൊണ്ടുവരിക
ആരോഗ്യം: ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുന്ന മികച്ച ആരോഗ്യ സംവിധാനങ്ങൾ സ്ഥാപിക്കുക
വനിതാ ക്ഷേമം: വനിതകൾ നയിക്കുന്ന വികസന മാറ്റങ്ങൾക്ക് തുടക്കം കുറിക്കുക
വിശദമായ മാനിഫെസ്റ്റോ ഡൗൺലോഡ് ചെയ്യാം...
.jpeg%3F2026-03-23T00%253A51%253A19.497Z&w=3840&q=100)
Download PDF
THAROOR MANIFESTO-images-4.jpg%3F2026-03-23T13%253A27%253A56.699Z&w=3840&q=100)
