കെ.സി. സുബ്രഹ്മണ്യൻ
നമസ്കാരം... ജനസേവനവും സുസ്ഥിരമായ സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടുള്ള ഒരു വികസന യാത്രയിലാണ് ഞാൻ. നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മികച്ചൊരു നാളേയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ജനങ്ങളോടൊപ്പം ചേർന്ന് എല്ലാവർക്കും തുല്യമായ നീതിയും അവസരങ്ങളും ഉറപ്പാക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം.
കെ.സി. സുബ്രഹ്മണ്യൻ
നമസ്കാരം... ജനസേവനവും സുസ്ഥിരമായ സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടുള്ള ഒരു വികസന യാത്രയിലാണ് ഞാൻ. നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മികച്ചൊരു നാളേയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ജനങ്ങളോടൊപ്പം ചേർന്ന് എല്ലാവർക്കും തുല്യമായ നീതിയും അവസരങ്ങളും ഉറപ്പാക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം.
തിരഞ്ഞെടുപ്പ് പ്രചരണം 2026
ജനങ്ങളോടൊപ്പം ചേർന്ന് വികസനവും സമത്വവും ലക്ഷ്യമാക്കി മുന്നേറുന്ന പ്രചാരണ യാത്രയുടെ ഭാഗമാണ് ഈ ക്യാമ്പയിൻ.
View Gallery
View Gallery

View Gallery

View Gallery

View Gallery
.jpeg%3F2026-04-01T05%253A56%253A46.532Z&w=3840&q=100)
View Gallery

View Gallery
View Gallery
കർമ്മപഥങ്ങൾ
വർഷങ്ങളായി സേവനരംഗത്ത് സജീവമായി നിലകൊള്ളുന്നതിലൂടെ ജനങ്ങൾ നൽകിയ സ്നേഹവും അംഗീകാരങ്ങളും അനുഭവമാക്കിയാണ് എന്റെ ജീവിതയാത്ര

1995-ൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായി ജനസേവന രംഗത്ത് തുടക്കം. പിന്നീട് അസിസ്റ്റന്റ് എൻജിനീയറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി പാലക്കാട് ജില്ലയുടെ ഗ്രാമാന്തരങ്ങളിൽ വികസനമെത്തിക്കാൻ സാധിച്ചു, അഞ്ചുവർഷം ജില്ലാ പഞ്ചായത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറായും പ്രവർത്തിച്ചിരുന്നു. കൂടാതെ, രണ്ട് വർഷം പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കാനായി.. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള എന്റെ അനുഭവസമ്പത്തിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ സേവന കാലയളവുകള്‍ ഉപകാരപ്പെട്ടിരുന്നു.

തൃശൂർ കടങ്ങോട് സ്വദേശിയായി കെ.എസ്. ചാത്തന്റെയും കെ.കെ. കാളിയുടെയും മകനായാണ് ജനിച്ചത്. എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബി-ടെക് ബിരുദം നേടി.

സാമൂഹിക സേവന രംഗത്തെയും ഭരണരംഗത്തെയും മികച്ച ഇടപെടലുകൾക്ക് ലഭിച്ച നിരവധി പുരസ്‌കാരങ്ങൾ എന്റെ കർമ്മപഥത്തിലെ വലിയ കരുത്താണ്. 2014-ലെ മികച്ച എഞ്ചിനീയർ പുരസ്‌കാരവും, ഡോ. അംബേദ്‌കർ നാഷണൽ അവാർഡും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പ്രചോദനമേകുന്നു.
രാഷ്ട്രീയ സംഭാഷണങ്ങൾ
സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്ന അഭിമുഖങ്ങൾ.
സാമൂഹിക സമത്വത്തിന്റെ പ്രാധാന്യം
പാലക്കാടൻ രാഷ്ട്രീയത്തിൽ കെ.സി. സുബ്രഹ്മണ്യൻ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
സേവനപഥത്തിൽ എനിക്ക് ലഭിച്ച ഓരോ അംഗീകാരവും കൂടുതൽ ഉത്തരവാദിത്തത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്. ഭരണമികവിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമായി ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ താഴെ പറയുന്നവയാണ്:


